ഇന്ധന ടാങ്കറിന് തീപിടിച്ചു; ഫുജൈറയില്‍ ഹെലിക്കോപ്റ്റര്‍ റോഡിലിറക്കി രക്ഷാപ്രവര്‍ത്തനം

ഫുജൈറ- യു.എ.ഇയിലെ ഫുജൈറയില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഫുജൈറ പോലീസിന്റെ സഹകരണത്തോടെ നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ (എന്‍.എസ്.ആര്‍.സി.) ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഹെലികോപ്്റ്ററിലാണ് പരിക്കേറ്റ ഏഷ്യന്‍ വംശജനെ ആശുപത്രിയല്‍ എത്തിച്ചത്. റോഡ് സൈഡില്‍ ഹെലികോപ്റ്റര്‍ ഇറക്കിയായിരുന്നു എന്‍.എസ്.ആര്‍.സി. രക്ഷാപ്രവര്‍ത്തനം്. ഇതിന്റെ ചിത്രങ്ങള്‍ അധികൃതര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

അല്‍ ബിത്താന മേഖലയിലെ തിയോയിലാണു ടാങ്കറിന് തീപിടിച്ചത്. തീപിടുത്തത്തിനെ തുടര്‍ന്നു ഷെയ്ഖ് മക്തൂം സ്ട്രീറ്റ് അല്‍ ബുതാന ഏരിയ മുതല്‍ അല്‍ ഫര്‍ഫര്‍ റൗണ്ട്എബൗട്ട് വരെയുള്ള ഇരു ദിശകളിലും റോഡുകള്‍ പോലീസ് അടച്ചിരുന്നു.

 

Latest News