ഒമാന്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കൈക്കലാക്കിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നെടുമ്പാശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കൈക്കലാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തലശ്ശേരി പാനൂര്‍ പറമ്പത്ത് വീട്ടില്‍ ആഷിഫ് (46) നെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തട്ടിക്കൊണ്ടുപോയ സംഘം സ്വര്‍ണ്ണം വില്‍ക്കാനായി ഏല്‍പ്പിച്ചത് ഇയാളെയാണ്. സ്വര്‍ണത്തിന്റെ കച്ചവടം നടത്തുന്നയാളാണ് ആഷിഫ്. ഇയാളില്‍ നിന്ന് 860 സ്വര്‍ണം കണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഒമാനില്‍നിന്ന് സ്വര്‍ണവുമായി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അഫ്‌സല്‍ എന്നയാളെ ഒരു സംഘം ആളുകള്‍ വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ട് പോവുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍മാരായ സോണിമത്തായി, വി.എസ്.വിപിന്‍, എസ്.ഐ പി.പി.സണ്ണി, എ.എസ്.ഐ എം.എസ്.ബിജീഷ്, എസ്.സി.പി.ഒമാരായ യശാന്ത്, സന്ദീപ് ബാലന്‍ തുടങ്ങിയവരാണ് അനേഷണസംഘത്തിലുള്ളത്.

 

Latest News