Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ ഹ്രസ്വചിത്രം 'തേടി' നാളെ വെള്ളിയാഴ്ച റിലീസ് ചെയ്യും

സൗദി സമയം പകല്‍ മൂന്നു മണിക്ക്  ഈ ലിങ്കില്‍ പടം കാണാം:

ജിദ്ദ - പൂര്‍ണമായും മരുഭൂമിയില്‍ ചിത്രീകരിച്ച ജിദ്ദാ പ്രവാസികളുടെ സംരംഭമായ തിയേറ്റര്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ ഷോര്‍ട്ട് ഫിലിം - തേടി - നാളെ റിലീസ് ചെയ്യും. സൗദി സമയം  ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ് ബാനറിലുള്ള പടം യുട്യൂബ് ചാനല്‍ വഴി പ്രേക്ഷകരിലെത്തുകയെന്ന് തിയേറ്റര്‍ പ്രൊഡക്ഷന്‍സ് ഭാരവാഹികള്‍ അറിയിച്ചു.

പ്രവാസജീവിതത്തിന്റെ വേവും നോവും യഥാതഥമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുള്ള ചിത്രത്തിന്റെ സംവിധാനം പ്രമുഖ നാടകപ്രവര്‍ത്തകനും ജിദ്ദയിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹ്‌സിന്‍ കാളികാവാണ്. തുഷാര ശിഹാബ് അസോഷ്യേറ്റ് ഡയരക്ടറായി പ്രവര്‍ത്തിച്ച ഫിലിമിന്റെ നിര്‍മാതാവ് മുഹമ്മദ് ശിഹാബ് അയ്യാറിലാണ്. തുഷാരയുടേതാണ് തിരക്കഥ. സലീനാ മുസാഫിറാണ് പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍.

കഥയെഴുതിയതും സിനിമാട്ടോഗ്രഫി നിര്‍വഹിച്ചതും സംവിധായകന്‍ മുഹ്‌സിന്‍ തന്നെയാണ്. താജ് മണ്ണാര്‍ക്കാട്് സ്റ്റില്‍ ഫോട്ടോഗ്രഫിയും നജീബ് വെഞ്ഞാറമൂട് ശബ്ദലേഖനവും അബ്ദുല്‍ അഹദ് അയ്യാറില്‍ സംഗീതവും നിര്‍വഹിച്ച 'തേടി' യുടെ പി.ആര്‍.ഒ ജലീല്‍ കണ്ണമംഗലമാണ്. ബാബു കോടൂര്‍ ഡിസൈനിംഗും ജവാദ് മുഹമ്മദ് ജസാര്‍ സാങ്കേതിക സഹായവും റിയാസ് മുണ്ടേങ്ങര എഡിറ്റിംഗും നിര്‍വഹിച്ചു. ഇഷാന്‍ അയ്യാറില്‍, സ്റ്റാന്‍ലി, ഷംസു പാറല്‍, മുസാഫിര്‍, ഡെന്‍സണ്‍, സിജി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

 

Latest News