VIDEO - വീഡിയോ കണ്ടാല്‍ നിങ്ങളും പറയും; സുരേഷേട്ടാ നിങ്ങളൊരു സംഭവം തന്നെ

കൊച്ചി- ഉത്സവപ്പറമ്പില്‍ ഗാനമേളയ്ക്ക് ദേവദൂതല്‍ പാടി എന്ന ഗാനം ആലപിക്കുമ്പോള്‍ ചാക്കോച്ചന്റെ നായക കഥാപാത്രം ഇട്ട സ്റ്റെപ്പുകള്‍ ആസ്വാദകരെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. കേരളത്തിലെ അനുഗൃഹീത ശില്‍പി ഡാവിഞ്ചി സുരേഷിനെ അതു രസിപ്പിച്ചപ്പോള്‍ പാവകളിയായും പുനസൃഷ്ടിക്കപ്പെട്ടിരിക്കയാണ്. സുരേഷേട്ടാ നിങ്ങളൊരു സംഭവം തന്നെയാണെന്ന പ്രതികരണത്തോടെ അത് സോഷ്യല്‍ മീഡിയ കീഴടക്കുന്നു.

'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും' 'കലഹം കാമിനി കലഹ'വും ഒരുക്കിയ രതീഷിന്റെ 'ന്നാ താന്‍ കേസ് കൊട്' എന്ന പുതിയ ചിത്രത്തില്‍ നിന്നുള്ള രംഗമാണ് വൈറല്‍ ആയ കുഞ്ചാക്കോ ബോബന്റെ സ്‌റ്റെപ്പുകള്‍.

 

 

Latest News