Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാള സിനിമാ വ്യവസായം കഷ്ടതകളിൽ നിന്നും പച്ചപിടിച്ച് വരികയാണെന്ന്- മഞ്ജു വാര്യർ   

കോഴിക്കോട് -മലയാള സിനിമ വ്യവസായം   പഴയ കഷ്ടതകളിൽ നിന്നും ഒന്ന് പച്ച പിടിച്ച് വരികയാണെന്ന് നടി മഞ്ജുവാര്യർ . 
മൈ ജി യുടെ ഓണം ഓഫറായ വടം വലി പ്രഖ്യാപന ചടങ്ങിൽ കോവിഡാനന്തര സിനിമാ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മഞ്ജു വാര്യർ . സിനിമ വ്യവസായം മാത്രമല്ല എല്ലാ മേഖലയിലും മാറ്റം വന്ന് തുടങ്ങി , ആ പ്രതീക്ഷയിലാണ് ഇത്തവണത്തെ ഓണമെന്നും മഞ്ജു വാര്യർ കൂട്ടി ചേർത്തു. 
 മോഹൻ ലാലിനൊപ്പം ഇതാദ്യമായാണ് ഒരു പരസ്യ ചിത്രത്തിൽ ഞാൻ  അഭിനയിക്കുന്നത്. ഒരു പാട് താരങ്ങൾക്കൊപ്പം ആഘോഷമാക്കിയാണ് മൈ ജി യുടെ പരസ്യം ചെയ്തത്. എല്ലാവരുടെ പിന്തുണയും കൂട്ടായ്മയും ഈ പരസ്യ ചിത്രത്തിന്റെ പിന്നിലുണ്ട്. ആർട്ട് ഉൾപ്പെടെയുള്ളവരുടെ മികവ് എടുത്ത് പറയേണ്ടതാണ്. രണ്ട് വർഷം കഴിഞ്ഞ് മനസ് അറിഞ്ഞ് ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് വലിയ അവസരമാണ് മൈ ജി ഒരുക്കുന്നത്. 
മൈ ജി പോലുള്ള ജനപ്രിയ ബ്രാന്റിൽ ലാലേട്ടൻ എന്ന ജനപ്രിയ താരത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമാണെന്നും മഞ്ജു വാര്യർ പറഞ്ഞു. മൈ ജി യുടെ സ്വന്തം ബ്രാന്റിൽ മൊബൈൽ അസസറീസും ടി വിയും വിപണിയിലെത്തിയിട്ടുണ്ട് എന്നാൽ കോവിഡ് സാഹചര്യത്തിൽ ആഘോഷമാക്കി പുറത്തിറക്കാൻ സാധിച്ചില്ലന്ന് മൈ ജി സി എം ഡി - എ കെ ഷാജി പറഞ്ഞു.  
ഓണത്തോടനുബന്ധിച്ച് നാല് പുതിയ മൈ ജി ഫ്യൂച്ചർ ഷോറു തുറക്കും വെറും 30 ദിവസങ്ങൾ കൊണ്ട് 5 കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങൾ, ഡിസ്ക്കൗണ്ട് എന്നിവയാണ് മൈ ജി വടം വലി ഓണം ഓഫർ . 5000 രൂപയുടെ എല്ലാ പർച്ചേസുകൾക്കും സ്ക്രാച്ച് ആന്റ് വിൻ കാർഡ് ലഭിക്കും. പരസ്യ ചിത്ര സംവിധായകൻ ജിസ് ജോയ്, അനീഷ്, ആത്മജൻ തുടങ്ങിയവർ   സന്നിഹിതരായി.

Latest News