ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ, 16,299 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ പുതുതായി കണക്കില്‍ ചേര്‍ത്ത നാല് മരണങ്ങള്‍ ഉള്‍പ്പെടെ 53 മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1,25,076 ആക്ടീവ് കേസുകളാണുള്ളത്. 4.58 ശതമാനമാണ് പ്രതിദിന പോസിറ്റീവിറ്റി നിരക്ക്. 53 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 5,26,879 ആയി ഉയര്‍ന്നു.