ടൊവിനോയെ കാണാന്‍ ഹൈലൈറ്റ് മാളില്‍ ജനസമുദ്രം ഇരമ്പിയെത്തി, തല്ലുമാല പ്രൊമോഷന്‍ ഉപേക്ഷിച്ചു 

കോഴിക്കോട്- കോഴിക്കോട് നഗരത്തില്‍ ഒരു സിനിമാ നടനെ കാണാന്‍ കൂടിയ ഏറ്റവും വലിയ ജനക്കൂട്ടത്തിനാണ് ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചത്. എല്ലാ റോഡുകളും ഹൈലൈറ്റ് മാളിലേക്കായിരുന്നു. കോളജ് വിദ്യാര്‍ഥികള്‍ കലാലയങ്ങളില്‍ നിന്ന് നേരിട്ട് ഹൈലൈറ്റ് മാളിലെത്തി. 
ബൈപാസ് റോഡില്‍ തൊണ്ടയാട് ജംഗ്ഷന്‍ മുതല്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. തല്ലുമാലയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈലൈറ്റ് മാളില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി ജനത്തിരക്ക് കാരണം മുടങ്ങുകയും ചെയ്തു. ടൊവിനോയെ സെക്യുരിറ്റി രക്ഷപ്പെടു്തി കൊണ്ടു പോകുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. അണിയറ പ്രവര്‍ത്തകര്‍ക്ക് ജനത്തിരക്ക് കാരണം പ്രൊമോഷന്‍ പരിപാടി അവതരിപ്പിക്കാനായില്ല. മാളിനുള്ളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. 'ജീവനോടെ തിരിച്ച് എത്തുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും, കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദിയെന്നുമാണ്' ടൊവിനോ ഇതിന് ശേഷം തന്റെ സോഷ്യല്‍ മീഡിയയില്‍ എത്തി ലൈവില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പരിപാടിയുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
സംഘടന പിഴവാണ് പരിപാടി നടക്കാതെ പോകാന്‍ കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത്രയും ആളുകള്‍ എത്തുന്നത് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നാണ് മാളില്‍ പരിപാടി കാണാന്‍ എത്തിയവര്‍ പറയുന്നത്.ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വമ്പന്‍ പ്രൊമോഷനാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ദുബായിലുള്‍പ്പടെ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. തലശ്ശേരിയും മറ്റുമായിരുന്നു ലൊക്കേഷന്‍. കല്യാണിയുടെ കഥാപാത്രം വടക്കേ മലബാര്‍ സ്ലാംഗിലാണ് സംസാരിക്കുന ്‌നത്. 


 

Latest News