Sorry, you need to enable JavaScript to visit this website.

കിംഗിന് രണ്ടാം ഭാഗം വരുമോ, ഷാജി  കൈലാസിന് ചിലത് പറയാനുണ്ട് 

കോട്ടയം- മലയാള സിനിമയിലെ പല തീപ്പൊരി കഥാപാത്രങ്ങള്‍ക്കും ജന്മം നല്‍കിയ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപിക്കൊപ്പവും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പവും നിരവധി തട്ടുപൊളിപ്പന്‍ മാസ് ചിത്രങ്ങള്‍ ഷാജി കൈലാസ് ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി-ഷാജി കൈലാസ് ചിത്രമായി വന്ന് തിയേറ്ററുകളില്‍ വന്‍ വിജയമായ ദി കിംഗിനെ പറ്റി സംസാരിക്കുകയാണ് ഷാജി കൈലാസ്.
സിനിമയ്ക്ക് പറ്റിയ എഴുത്തുകാരെ കിട്ടിയാല്‍ മാത്രമെ ചിത്രത്തിന് രണ്ടാം ഭാഗം സംഭവിക്കുകയുള്ളു എന്ന് ഷാജി കൈലാസ് പറയുന്നു. മമ്മൂട്ടിയെ സ്‌ക്രീനില്‍ കൊണ്ട് നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്. ഭയങ്കര ജെന്റില്‍ ആന്‍ഡ് മാന്‍ലിയല്ലേ. ഒരു പവറുണ്ട്. അദ്ദേഹത്തിന്റെ നോട്ടമൊക്കെ കണ്ടാല്‍ തന്നെ നമുക്കൊരു ഫീല്‍ കിട്ടും. ദി കിംഗിന് രണ്ടാം ഭാഗം വരുമോ എന്ന് എനിക്കറിയില്ല. ഒന്നാമത് എഴുത്തുകാരെ കിട്ടണം. എനിക്ക് എഴിതാന്‍ അറിയില്ല. ഷാജി കൈലാസ് പറഞ്ഞു. 1995ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദി കിംഗ് തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രമായിരുന്നു. മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തിന് ഇന്നും ഒട്ടേറെ ആരാധകരുണ്ട്

Latest News