മുന്‍ഭാര്യ സാമന്തയെ കണ്ടാല്‍ കെട്ടിപ്പിടിക്കുമെന്ന് നാഗചൈതന്യ

ചെന്നൈ- മുന്‍ഭാര്യ സാമന്ത റൂത്ത് പ്രഭുവിനെ കണ്ടാല്‍ കെട്ടിപ്പിടിക്കുമെന്ന് നടന്‍ നാഗ ചൈതന്യയുടെ മറുപടി. അഭിമുഖത്തിലാണ് നടന്‍ നാഗചൈതന്യയോട് ഈ ചോദ്യം ചോദിച്ചത്. മുന്‍ഭാര്യയെ കണ്ടാല്‍ എന്തായിരിക്കും പ്രതികരണമെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ നാഗ ചൈതന്യ പറഞ്ഞു. ഹൈ പറഞ്ഞ് ഒരു ഹഗ് നല്‍കും.
നേരത്ത കോഫി വിത്ത് കരണ്‍ 7 ല്‍ പങ്കെടുത്ത സാമന്തയോട് നാഗയോട ദേഷ്യമുണ്ടോ എന്ന ചോദ്യത്തിന് നടിയുടെ പ്രതികരണം മറ്റൊരു തരത്തിലായിരുന്നു.
ഞങ്ങളെ രണ്ടുപേരയും ഒരു മുറിയിലടച്ചാല്‍ മൂര്‍ച്ചയുള്ള ആയുധം ഒഴിവാക്കേണ്ടി വരുമോ എന്നാണോ ഉദ്ദേശിക്കുന്നതെന്ന്് സാമന്ത തിരിച്ചു ചോദിച്ചു.
തങ്ങളുടെ വിവാഹ മോചനം അനിവാര്യമായിരുന്നുവെന്നും അന്ന് അതു സംഭവിച്ചതു കൊണ്ടാണ് ഇങ്ങനെയൊക്കെ ആയതെന്നും നടി പറഞ്ഞിരുന്നു. കുടുംബ ജീവിതത്തേക്കള്‍ നടി കരിയറിനു പ്രാധാന്യം നല്‍കിയതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത്. അഭിനയത്തേക്കാള്‍ കുടുംബ ജീവിതത്തിനു മുന്‍തൂക്കം നല്‍കണമെന്ന് നാഗചൈതന്യ സമ്മര്‍ദം നല്‍കിയിരുന്നു.

 

Latest News