യു.എ.ഇയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

അബുദാബി- അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു. കാടാമ്പുഴ മാറാക്കട പഞ്ചായത്ത് പറപ്പൂർ സ്വദേശി മുക്രിയൻ ഷിഹാബുദ്ദീൻ(40) ആണ് മരിച്ചത്. അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഷിഹാബുദ്ദീൻ ജോലി സ്ഥലത്തേക്ക് പോകവേ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. മുക്രിയൻ യഹ്യയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമ ഷബൂബ(8), സിയ ഫാത്തിമ(5), ഷിഹാൻ മുഹമ്മദ്(2). സഹോദരങ്ങൾ: നാസർ, നദീറ, ബുഷറ.
ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സനയ്യ മേഖല അംഗമാണ്.
 

Tags

Latest News