അറസ്റ്റ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, അഞ്ചുപേര്‍ക്ക് തടവ്

ദുബായ്- അനാശാസ്യത്തിലേര്‍പ്പെട്ടതായി സംശയിക്കുന്ന ഒരു കൂട്ടം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് അഞ്ചു പേര്‍ക്ക് ഒരു മാസം തടവ്. ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ 26 വയസ്സുള്ള പാക്കിസ്ഥാന്‍ സ്വദേശിയാണ്.
നായിഫ് ഏരിയയിലെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍
സംഘത്തിന്റെ സുഹൃത്തായ നൈജീരിയന്‍ യുവതിക്ക് ഹോട്ടലിലെ സുരക്ഷാ ക്യാമറയില്‍ നിന്നു അറസ്റ്റിന്റെ ദൃശ്യങ്ങള്‍ നല്‍കുകയായിരുന്നു. 32കാരിയായ യുവതി ടാന്‍സാനിയയില്‍ നിന്നും ഉഗാണ്ടയില്‍ നിന്നുമുള്ള രണ്ടു വനിതാ സുഹൃത്തുക്കള്‍ക്ക് ക്ലിപ്പ് അയച്ചു, അവര്‍ അത് മറ്റുള്ളവര്‍ക്ക് അയച്ചു. ഒടുവില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായി.

വീഡിയോ ദുബായ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. പാക്കിസ്ഥാനി യുവാവിനെ ചോദ്യം ചെയ്തപ്പോള്‍, നിരീക്ഷണ ക്യാമറകളില്‍നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് പ്രതികള്‍ക്ക് അയച്ചതായി സമ്മതിച്ചു. മറ്റു രണ്ടു സ്ത്രീകളുമായി പങ്കിട്ട ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് ക്ലിപ്പ് അയച്ചതായി നൈജീരിയന്‍ യുവതിയും പോലീസിനോട് സമ്മതിച്ചു. വാട്ട്‌സ്ആപ്പ് വഴി ക്ലിപ്പ് അയയ്ക്കാന്‍ യുവാവിന് 10 ദിര്‍ഹം നല്‍കിയതായും യുവതി പറഞ്ഞു.

 

Latest News