Sorry, you need to enable JavaScript to visit this website.

യു.എ.ഇ ബഹിരാകാശയാത്രികന്റെ  ശേഖരത്തിൽ ഇന്ത്യൻ പതാകയും

യു.എ.ഇ ബഹിരാകാശ ഗവേഷകൻ തന്റെ ബഹിരാകാശ യാത്രയിൽ കൈവശം വച്ചിരുന്ന ഇന്ത്യൻ പതാക ഇന്ത്യൻ അംബാസഡർക്ക് സലിം ഹുമൈദ് അൽ മാരി കൈമാറുന്നു.

ദുബായ്- യു.എ.ഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികന്റെ യാത്രാശേഖരത്തിലുണ്ടായിരുന്ന അമൂല്യവസ്തുക്കളിൽ ഇന്ത്യൻ പതാകയും.യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി 2019 സെപ്തംബർ 25 ന് തന്റെ കന്നിയാത്രയിൽ ഇന്ത്യൻ പതാകയും കയ്യിൽ കരുതിയിരുന്നതായി ഇന്നലെയാണ് അബുദാബി മുഹമ്മദ് അൽ റാഷിദ് സ്‌പേസ് സെന്ററിന്റെ ഡയരക്ടർ ജനറൽ സലിം ഹുമൈദ് അൽ മാരി വെളിപ്പെടുത്തിയത്.ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറുമായുള്ള കൂട്ടിക്കാഴ്ചയിലാണ് അൽ മാരി ഇക്കാര്യം വെളിപ്പെടുത്തിയത്.ആ പതാക അദ്ദേഹം ഇന്ത്യൻ അംബാസിഡർക്ക് കൈമാറുകയും ചെയ്തു.
ഇന്ത്യയും യു.എ.ഇയും തമ്മിൽ ബഹിരാകാശ ഗവേഷണ രംഗത്ത് നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി.ഈ മേഖലയിൽ ഇരുരാജ്യങ്ങൾക്കും ഒന്നിച്ച് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും അൽമാരി അഭിപ്രായപ്പെട്ടു.
 

Tags

Latest News