നയന്‍സ് വിവാഹത്തിന്റെ ഡോക്യുമെന്ററി ഒരുങ്ങി, ടീസര്‍ കാണാം

മുംബൈ- രണ്ടു മാസം മുമ്പ് വിവാഹിതരായ നയന്‍താര-വിഗ്നേഷ് ശിവന്‍ വിവാഹത്തിന്റെ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേഷണം ചെയ്യുന്നതിന് മുന്നോടിയായി ടീസര്‍ പുറത്തിറക്കി. വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതിനു പിന്നാലെ  മൊത്തം വിവാഹ ചടങ്ങ് ഓണ്‍ലൈനില്‍ കാണാന്‍ കാത്തിരിക്കയാണ് ആരോധകര്‍.
ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ഡോക്യുമെന്ററിയായി അവതരിപ്പിക്കുന്ന വിവാഹ ചടങ്ങിനോടൊപ്പം ഇരുവരുടേയും പ്രണയ യാത്രയും കാണാം.
നയന്‍താര -ബിയോണ്ട് ദ ഫയറിടെയില്‍ എന്ന തലക്കെട്ടിലുള്ള ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ ഇന്‍സ്റ്റഗ്രാമിലാണ് പുറത്തുവിട്ടത്.

 

Latest News