വാട്‌സ്ആപ്പ് വഴി പരിഹാസ സന്ദേശം, യു.എ.ഇയില്‍ 10,000 രൂപ നഷ്ടപരിഹാരം വിധിച്ചു

അബുദാബി- യു.എ.ഇയില്‍ സഹപ്രവര്‍ത്തകനെ പരിഹസിക്കുന്ന സന്ദേശം അയച്ച യുവാവിന് പതിനായിരം ദിര്‍ഹം പിഴ. വാട്‌സ്ആപ്പ് വഴി അസഭ്യ സന്ദേശം അയച്ച കേസില്‍ അല്‍ ഐന്‍ കോടതിയാണ് നഷ്പരിഹാരം വിധിച്ചത്. സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയും പരിഹസിച്ചും അയച്ച ഓഡിയോ സന്ദേശം രാജ്യത്തെ ഇന്റര്‍നെറ്റ് നിയമത്തിനു വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
വാട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശം അയച്ചയാളില്‍നിന്ന് 50,000 ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നത്.
പരാതിക്കാരന് ഏല്‍പിച്ച മാനസിക ആഘാതത്തിന് പ്രതി പതിനായിരം രൂപ നല്‍കുന്നതിനുപുറമെ കോടതി ചെലവ് വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

 

Latest News