ഹൗസിംഗ് സൊസൈറ്റി സ്ഥാപിച്ച ക്യാമറയില്‍ ലഭിച്ചത് മൂന്ന് പേര്‍ ചുംബിക്കുന്ന ദൃശ്യം

ചെന്നൈ-തമഴ്‌നാട്ടിലെ ചെന്നൈയിലുള്ള രാംനഗറില്‍ പാര്‍പ്പിട കോളനിയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞത് അജ്ഞാതരായ മുന്നു പേര്‍  ക്യാമറയില്‍ ചുംബിക്കുന്ന ദൃശ്യം.  ഇതേ തുടര്‍ന്ന് കോളനിവാസികള്‍ പോലീസിന്റെ സഹായം തേടിയിരിക്കയാണ്.
പ്രദേശത്തെ നിരവധി അപ്പാര്‍ട്ട്‌മെന്റുകളില്‍ മോഷണ ശ്രമം നടന്നതിനെ തുടര്‍ന്നാണ് കള്ളന്മാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സി.സി.ടി.വി സ്ഥാപിച്ചത്. വാഹന മോഷണത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന്  കഴിഞ്ഞ ദിവസം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൂന്ന് പേര്‍ ക്യാമറയില്‍ ചുംബിക്കുന്ന ദൃശ്യം ലഭിച്ചത്.
ഈ വീഡിയോ തുളസി രാജേഷ് എന്ന താമസക്കാരന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. കുറ്റവാളികളെ കണ്ടെത്താന്‍ പൊതുജനങ്ങളും സഹായിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്.
മൂന്ന് പേര്‍ കമ്പൗണ്ട് മതിലിനടുത്തേക്ക് വരുന്നതും ക്യാമറ ലെന്‍സില്‍ ആവര്‍ത്തിച്ച് ചുംബിക്കുന്നതുമാണ് ദൃശ്യം. 39 സെക്കന്‍ഡ് വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ ചെന്നൈ പോലീസ് കൂടുതല്‍ അന്വേഷണത്തിനായി വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു.

 

Latest News