പിണറായിയെ കാണണം, മാപ്പു പറയണം; ആഗ്രഹം നിറവേറാതെ ബര്‍ലിന്‍ മടങ്ങി

കണ്ണൂര്‍- 1943 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തവരില്‍ അവസാനത്തെ പ്രതിനിധിയായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍. മരിക്കും മുമ്പ് പിണറായി വിജയനെ കാണണമെന്നും മാപ്പു പറയണമെന്നും അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ പിണറായി എത്തിയില്ല. ആ ആഗ്രഹപൂര്‍ത്തീകരണത്തിന് കാത്തുനില്‍ക്കാതെ അദ്ദേഹം മടങ്ങി. ബര്ർലിൻറെ നിര്യാണത്തില് പിണറായി അനുശോചനം അറിയിച്ചു.

ജന്മനാടായ കണ്ണൂര്‍ ആദ്യമായി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുമ്പോള്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ പ്രതീക്ഷയിലായിരുന്നു. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍. എന്നാല്‍ അതിനും അവസരമുണ്ടാക്കാന്‍ പാര്‍ട്ടി വിമുഖമായിരുന്നു. എല്ലാം ബാക്കിയാക്കി അദ്ദേഹം വിടവാങ്ങി.

 

Latest News