Sorry, you need to enable JavaScript to visit this website.

മുസ്ലിം സംഘടനകളുടെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലേ; മേയര്‍ വിവാദത്തില്‍ കെ.സുരേന്ദ്രന്‍

കോഴിക്കോട്- ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് മുന്നോടിയായി ബാലഗോകുലം മാതൃസമ്മേളനത്തില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ ഫിലിപ്പിനെ പരസ്യമായി തള്ളിയ സി.പി.എം നിലപാട് അവരുടെ ഇരട്ട നീതിയുടെ ഉദാഹരണമാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
മുസ്ലിം സംഘടനകളുടെ എല്ലാ പരിപാടിയിലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. മേയര്‍ക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ്. ന്യൂനപക്ഷ വര്‍ഗീയതയെ സിപിഎം താലോലിക്കുന്നു. സിപിഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ബാലഗോകുലത്തിന്റെ സ്വത്വ-2022 മാതൃസമ്മേളനത്തിലാണ്  കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത്. ഒപ്പം കൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തുകയും ചെയ്തിരുന്നു.
പര്‍ട്ടി തന്നോട് ബാലഗോകുലം പരിപാടിയില്‍ പോകരുതന്ന് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും വര്‍ഗീയ സ്വഭാവമുള്ളതായി തോന്നാത്താത്ത് കൊണ്ടാണ് പോയതന്നും വിവാദത്തില്‍ ബീന ഫിലിപ്പ് പ്രതികരിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് ഉത്തരേന്ത്യയിലെ ശിശുപരിപാലനത്തെ പുകഴ്ത്തി പറഞ്ഞതും വിവാദത്തിന് കാരണമായിരുന്നു.
 ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കൊണ്ട് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ രംഗത്തെത്തി. മേയറുടെ സമീപനം സി.പി.എം എല്ലാകാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നായിരുന്നു ജില്ലാ സെക്രട്ടറി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

 

Latest News