നാലു വയസ്സുകാരന്റെ പാട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു് ശൈഖ് ഹംദാന്‍

ദുബായ്- ഫിലിപ്പൈന്‍സ് സ്വദേശിയായ നാലുവയസ്സുകാരന്റെ പാട്ട് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തു യു.എ.ഇ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സ്ഥിരമായി ഇംഗ്ലീഷിലും തഗലോഗ് ഭാഷയിലും കവര്‍ സോംഗുകള്‍ ചെയ്യാറുള്ള കയില്‍ ലിം എന്ന കുട്ടിയുടെ പാട്ട് ഇഷ്ടപ്പെട്ട ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അതു  റീ ട്വീറ്റ് ചെയ്യുകയായിരുന്നു.

ശൈഖ് ഹംദാന്റെ ഫസാ എന്നു പേരുള്ള ഇന്‍സ്റ്റഗ്രാം പേജ് 14.5 ദശലക്ഷം പേരാണു ഫോളോ ചെയ്യുന്നത്. നല്ല ഫോട്ടോകളും വീഡിയോകളും ഹംദാന്‍ ഇതില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

 

Latest News