ഒമ്പത് മാസം ട്രൈ ചെയ്തിട്ടും ഫലമില്ല, ഡേറ്റിംഗ് അവസാനിപ്പിച്ച് നടി

ലോസാഞ്ചലസ്- ഒമ്പതു മാസത്തെ ഡേറ്റിംഗിനുശേഷം നടിയും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദാഷിയാനും കൊമേഡിയന്‍ പീറ്റ് ഡേവിഡ്‌സണും ബന്ധത്തിലെത്താനുളള ശ്രമം അവസാനിപ്പിച്ചു.
കിമ്മും പീറ്റും തമ്മില്‍ നിറയെ സ്‌നേഹവും പരസ്പര ആദരവുമുണ്ടെങ്കിലും ബന്ധം നിലനിര്‍ത്താവുന്ന വിധം ഡേറ്റിംഗ് വളര്‍ന്നില്ലെന്നും ഷെഡ്യൂളുകള്‍ ഫലം ചെയ്തില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കിം അവതാരകയായിരുന്ന കോമഡി ഷോ ആയ സാറ്റര്‍ഡെ നൈറ്റ് ലൈവില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷമാണ് ഇരുവരം ഡേറ്റിംഗ് ആരംഭിച്ചത്. നേരത്തെ വിവാഹ മോചിതയായ കിമ്മിനെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

 

 

Latest News