റിയാദ്-കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എല്ലാ വിവരങ്ങളും വാട്ട്സ്ആപ്പ് വഴിയുള്ള ഇന്ററാക്ടീവ് സേവനത്തിലൂടെ അറിയാം. യാത്രക്കാരന് നടത്തുന്ന അന്വേഷണങ്ങള്‍ക്ക് ഈ സേവനത്തിലൂടെ ഇത്തരം ലഭിക്കും. ഫ്ലൈറ്റുകളുടെ വിവരവും അവയുടെ ആഗമന നിര്‍ഗമന സമയവും ഇതു വഴി അറിയാം. ഇന്ററാക്ടീവ് വാട്ട്സ്ആപ്പ് സേവനത്തിലൂടെ ഫ്ളൈറ്റുകള്‍ ബുക്ക് ചെയ്യാനും അവസരമുണ്ട്. വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ഇതിലൂടെ ലഭ്യമാവും. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. നഷ്ടപ്പെട്ട ബാഗേജ് റിപ്പോര്‍ട്ട് ചെയ്യാനും വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ ലഭിക്കാനും ഇതു സഹായിക്കും. ഭിന്നശേഷിക്കാരെ സഹായിക്കുക എന്ന പ്രത്യേക ലക്ഷ്യവും ഈ സര്‍വീസിനുണ്ട്.