കൊച്ചി- ജോജു ജോര്‍ജ് നായകനാകുന്ന പീസ് സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജോജുവിനൊപ്പം ആശാ ശരത്ത്, രമ്യാനമ്പീശന്‍, അനില്‍ നെടുമങ്ങാട് സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വല്‍സന്‍ തുടങ്ങി വലിയ താരനിര ഈ സിനിമയിലുണ്ട്.
നവാഗതനായ സന്‍ഫീര്‍ കെ കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ 80 ദിവസങ്ങള്‍ എടുത്ത് തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചത്. ദിനു മോഹന്‍ എഴുതിയ
പാട്ടിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ സന്‍ഫീറും സംഗീത സംവിധായകനായ ജുബൈര്‍ മുഹമ്മദും ചേര്‍ന്നാണ്.
സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ച്ചേഴ്‌സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ദയാപരന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഫര്‍ സനല്‍ രമേശ് ഗിരിജ എന്നിവരുടേതാണ് തിരക്കഥ.
ഷമീര്‍ ജിബ്രാന്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുല്ല ചിത്രസംജോയനവും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം- ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ്- ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം- ജിഷാദ് ഷംഷുദ്ദീന്‍. പി. ആര്‍. ഒ.: മഞ്ജു ഗോപിനാഥ്.