Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒരു വര്‍ഷത്തിനകം റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തും, വാര്‍ത്ത നിഷേധിച്ച് മന്ത്രാലയം

റിയാദ്- സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുമെന്ന് പൊതുഗതാഗതവകുപ്പുദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈവേകള്‍ക്കാണ് ടോള്‍ ഏര്‍പ്പെടുത്താനിരിക്കുന്നത്. അതേസമയം, വാര്‍ത്ത മന്ത്രാലയം നിഷേധിച്ചു. 
റോഡ് പദ്ധതികളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണികളിലും ടോള്‍ പിരിവിലും സ്വകാര്യമേഖലയുടെ പങ്കാളിത്തം റോഡ്‌സ് അതോറിറ്റി പരിശോധിക്കുന്നുണ്ടെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് റോഡ് ശൃംഖലകള്‍ വികസിപ്പിക്കുന്നതിനും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള തന്ത്രപരമായ പദ്ധതികള്‍ ഗതാഗതവകുപ്പ് തയ്യാറാക്കിവരികയാണ്. ടോള്‍ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

Latest News