Sorry, you need to enable JavaScript to visit this website.

മോഡിയെ പേടിയില്ല, ചെയ്യാനാവുന്നത് ചെയ്യട്ടെ-രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- നേരന്ദ്ര മോഡി സര്‍ക്കാരിനെ ഒട്ടും ഭയമില്ലെന്നും ചെയ്യുന്നത് ചെയ്യട്ടെയെന്നും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
നരേന്ദ്ര മോഡിയെ ഭയന്ന് ഒരിക്കലും മുട്ടുമടക്കില്ല. എന്താണോ ചെയ്യാന്‍ പറ്റുക, അദ്ദേഹം ചെയ്യട്ടെ- വസതിക്കു പുറത്ത് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സമ്മര്‍ദം ചെലുത്തി ഞങ്ങളെ നിശബ്ദരാക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതൊരിക്കലും നടക്കില്ല. മോഡിജിയും അമിത് ഷാ ജിയും ചെയ്യുന്നതൊക്കെയും ജനാധിപത്യ വിരുദ്ധമാണ്- രാഹുല്‍ പറഞ്ഞു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. നാഷണല്‍ ഹെറാള്‍ഡ് ഹൗസ് ഇ.ഡി സീല്‍ ചെയ്തതിനു പിന്നാലെയാണ് കോണ്‍ഗ്രസ് യോഗം വിളിച്ചിരുന്നത്.

 

Latest News