Sorry, you need to enable JavaScript to visit this website.

വാട്‌സാപ് തുറക്കാതെയും ടൈപ് ചെയ്യാതെയും സന്ദേശമയക്കാം

വോയ്‌സ് അസിസ്റ്റന്റ് സംവിധാനം നമ്മുടെ ജോലികൾ കൂടുതൽ എളുപ്പമാക്കിക്കൊണ്ടിരിക്കുന്നു. വെബ് സർഫിങിനും മറ്റും ഒരൊറ്റ വോയ്‌സ് കമാൻഡ് മാത്രം മതി.   അതുപോലെ തന്നെയാണ് മെസേജ് അയക്കാനും ഈ സൗകര്യം ഉപയോഗിക്കുന്നതും. വളരെ ലളിതമായ പ്രക്രിയകൾ മാത്രമാണിത്. ആൻഡ്രോയിഡിലും ഐഒഎസിലും ഏറെക്കുറെ സമാനവുമാണ്. ആൻഡ്രോയിഡ് സ്മാർട്ട് ഫോണിൽ ഗൂഗിൾ അസിസ്റ്റന്റ് സൗകര്യം ഉപയോഗിച്ച് വാട്‌സ്ആപ് മെസേജ് അയക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ ആപ് തുറന്ന് മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഫോട്ടോയിൽ ടാപ് ചെയ്യുക. സെറ്റിങ്‌സിലേക്ക് നാവിഗേറ്റ് ചെയ്യുക. തുടർന്ന് ഗൂഗിൾ അസിസ്റ്റന്റ് ഓപ്ഷനിൽ ടാപ് ചെയ്യുക. ഇതിന് പകരം നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനിൽ ഹേയ് ഗൂഗിൾ എന്ന് പറഞ്ഞാലും മതി. ഇത്രയും ചെയ്താൽ ഗൂഗിൾ അസിസ്റ്റന്റ് ആക്ടീവ് ആകും.

തുടർന്ന് ''സെൻഡ് എ വാട്‌സ്ആപ് മെസേജ് ടു ( കോൺടാക്റ്റിന്റെ പേര്)' എന്നും പറയണം. നിങ്ങൾ പറഞ്ഞ പേരിലാണ് കോൺടാക്റ്റ് സേവ് ചെയ്തിരിക്കുന്നതെന്നും ഉറപ്പിക്കേണ്ടതുണ്ട്.

നിങ്ങൾ എന്ത് സന്ദേശമാണ് അയക്കാൻ ആഗ്രഹിക്കുന്നതെന്ന് ഗൂഗിൾ അസിസ്റ്റന്റ് ഇപ്പോൾ നിങ്ങളോട് തിരിച്ചു ചോദിക്കും. അയയ്‌ക്കേണ്ട സന്ദേശം പറഞ്ഞാൽ മതിയാകും. ഗൂഗിൾ അത് തിരിച്ചറിയും. ഈ സന്ദേശം അയയ്ക്കാൻ നിങ്ങൾ സ്ഥിരീകരണം നൽകേണ്ടതുണ്ട്. കൺഫർമേഷൻ നൽകാനും ഗൂഗിൾ അസിസ്റ്റന്റ് ആവശ്യപ്പെടും. നിങ്ങൾ 'YES' എന്ന് മറുപടി നൽകണം. നിങ്ങളുടെ സ്ഥിരീകരണം ലഭിച്ചു കഴിഞ്ഞാൽ തെരഞ്ഞെടുത്തിരുന്ന കോൺടാക്റ്റിന് വാട്‌സ്ആപ്പിൽ സന്ദേശം അയയ്ക്കും.

Latest News