Sorry, you need to enable JavaScript to visit this website.

ഗ്രാവിറ്റി ഇസഡ് ഇയർ ബഡുകൾ വിപണിയിൽ 


ഇമാജിൻ മാർക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഡിഫൈ ബ്രാൻഡ് ഗ്രാവിറ്റി ഇസഡ് എന്ന പേരിൽ 50 മണിക്കൂർ ബാറ്ററി ദൈർഘ്യം ഉറപ്പുനൽകുന്ന ടിഡബ്ല്യൂഎസ് ബഡ്സ് അവതരിപ്പിച്ചു. ഏറ്റവും മികച്ചതും വ്യക്തതയുമുള്ള കോളിംഗ് അനുഭവത്തിനായി ഇഎൻസി ക്വാഡ് മൈക്കുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ചുറ്റുപാടുമുള്ള ബഹളം ഇല്ലാതാക്കി ഏറ്റവും നല്ല കോളിംഗ് നിലവാരം ഉറപ്പാക്കാൻ സഹായിക്കുന്നു. 13എംഎം ഡൈനാമിക് ഡ്രൈവറുകൾ ശബ്ദത്തിന്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നു. മികച്ച ബാസ്-ബൂസ്റ്റഡ് ശബ്ദ സവിശേഷതകൾ നൽകാനും ഇത് സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ 2699 രൂപയാണ് ഇതിന്റെ വില.

മികച്ച ഗെയിമിംഗ് അനുഭവത്തിനായി 50 മില്ലി സെക്കൻഡ് ലോ ലേറ്റൻസി ടർബോ മോഡാണ് നൽകിയിരിക്കുന്നത്. ടർബോ മോഡ് ബ്ലൂടൂത്ത് ബന്ധിപ്പിക്കുമ്പോഴുള്ള കാലതാമസം ഗണ്യമായി കുറയ്ക്കുകയും വേഗമേറിയ പ്രോ ഗെയിമിംഗ് അനുഭവത്തിനായി ഓഡിയോയും വീഡിയോയും സമന്വയിപ്പിക്കുകയും ചെയ്യുന്നു.

പാട്ടുകളുടെ ട്രാക്ക് മാറ്റാനും ശബ്ദം ക്രമീകരിക്കാനും കോളുകൾക്ക് ഉത്തരം നൽകാനും നിരസിക്കാനും വോയ്‌സ് അസിസ്റ്റന്റ് ആക്‌സസിനുമെല്ലാം പ്രത്യേകം സൗകര്യം ഡിഫൈ ഗ്രാവിറ്റി ഇസഡ് ബഡ്സിലുണ്ട്. ഇയർബഡുകളുടെ കെയ്‌സ് തുറന്ന് ഫോണിലേക്കോ മറ്റു ഉപകരണങ്ങളിലേക്കോ വളരെ വേഗം കണക്ട് ചെയ്യാൻ ക്വിക്ക് പെയർ കണക്റ്റ് എന്ന സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇതിന്റെ ബ്ലൂടൂത്ത് വി 5.2 കണക്റ്റിവിറ്റി കൂടുതൽ ദൂരത്ത്, തടസ്സങ്ങളില്ലാത്ത ശബ്ദം പ്രദാനം ചെയ്യുവാൻ കഴിവുള്ളതാണ്.

50 മണിക്കൂർ നീണ്ട ബാറ്ററി ബാക്കപ് ആണ് ഇതിന് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 3 മണിക്കൂർ വരെ ബാറ്ററി ബാക്ക് അപ് ഗ്രാവിറ്റി ഇസഡ് ഉറപ്പ് നൽകുന്നു. അതിവേഗ ചാർജിംഗ് സാധ്യമാക്കുന്ന ഡിഫൈ ബ്രിസ്‌ക് ചാർജറിനൊപ്പമാണ് ഇയർബഡുകൾ വിപണിയിൽ എത്തുന്നത്. വെള്ളം, വിയർപ്പ് തുടങ്ങി ഇലക്ട്രിക് ഉപകരണങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ ഐപിഎക്സ് 4 സംവിധാനവുമുണ്ട്.

Latest News