കരിപ്പൂരിലിറങ്ങേണ്ട അഞ്ച് ഗള്‍ഫ് വിമാനങ്ങള്‍ കൊച്ചിയിലിറക്കി

കൊച്ചി- കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ച് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. എയര്‍ അറേബ്യയുടെ ഷാര്‍ജ, അബൂദാബി, ഗള്‍ഫ് എയറിന്റെ ബഹറൈന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബൂദാബി, ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ വിമാനങ്ങളാണ് കരിപ്പൂരില്‍ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലേക്ക് പറന്നിറങ്ങിയത്. 

കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ഖത്തര്‍ എയര്‍വെയ്‌സ് ഒഴികെയുള്ള വിമാനങ്ങള്‍ കരിപ്പൂരിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതുവരെയുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിയതായും അധികൃതര്‍ പറഞ്ഞു.

Tags

Latest News