പിക്കപ്പില്‍ ട്രെയിലറിടിച്ചു, ഷാര്‍ജയില്‍ രണ്ട് മലയാളികള്‍ മരിച്ചു

ദുബായ്- ഷാര്‍ജയിലെ സജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ്(46) എന്നിവരാണ് മരിച്ചത്.  മൃതദേഹങ്ങള്‍ ഷാര്‍ജ ഖാസിമിയ്യ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. ഇരുവരും പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്പായി വിസിറ്റ് വിസയിലായിരുന്നു. അര്‍ഷദിന്റെ പിതാവ്: ഉമ്മര്‍. മാതാവ്: റാബി. ലത്തീഫിന്റെ പിതാവ്: പാറക്കല്‍ താഴ അബ്ദുല്ലക്കുട്ടി, മാതാവ്: സൈനബ.  അര്‍ഷദിന്റെ മയ്യിത്ത് യു.എ.ഇയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

 

Latest News