Sorry, you need to enable JavaScript to visit this website.

പ്രതി രക്ഷപ്പെട്ടു; കുവൈത്തിൽ രണ്ട് പോലീസുകാർ അറസ്റ്റിൽ

കുവൈത്ത് സിറ്റി- ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാണിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥർ കുവൈത്തിൽ അറസ്റ്റിൽ. ലഹരിമരുന്നു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഈജിപ്ഷ്യൻ വംശജനെ നാടുകടത്താൻ കൊണ്ടുപോകുന്നതിനിടെ അയാൾ രക്ഷപെട്ടതിനെ തുടർന്നാണ് പ്രതിയെ അനുഗമിച്ച പോലീസുകാരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. 
ഇയാളെ കടത്തി വിടേണ്ടിയിരുന്ന വിമാനം പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ്‌പോലീസുകാരുടെ കണ്ണുവെട്ടിച്ചു ടാക്‌സിയിൽ കയറി രക്ഷപെടുകയായിരുന്നു. എന്നാൽ ഏതാനും മിനിറ്റുകൾക്കകം പ്രതിയെ പിടികൂടി തിരികെ നാടുകടത്തൽ കേന്ദ്രത്തിലെത്തിച്ചു. എങ്ങനെയാണു പ്രതിക്ക് ഇവരുടെ കണ്ണു വെട്ടിച്ചു രക്ഷപെടാൻ കഴിഞ്ഞത് എന്നതിനെ കുറിച്ചു ചോദ്യം ചെയ്യുന്നതിനാണ് പോലീസുകാരെ അറസ്റ്റ് ചെയ്തത്.

Tags

Latest News