ചാവക്കാട് സ്വദേശി റാസല്‍ഖൈമയില്‍ വാഹനപകടത്തില്‍ മരിച്ചു

റാസല്‍ഖൈമ- അജ്ഞാത വാഹനം ഇടിച്ച് എടക്കഴിയൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം.

എടക്കഴിയൂര്‍ നാലാംകല്ലില്‍ വൈശ്യം വീട്ടില്‍ ഉമ്മര്‍ ഹാജി (58) ആണ് മരിച്ചത്. കുടുംബ സമേതം റാസല്‍ഖൈമയില്‍ താമസിക്കുന്ന അദ്ദേഹം സൈക്കിളില്‍ ജോലിക്കു പോവുമ്പോഴാണ് അപകടത്തില്‍ പെട്ടത്. റാസല്‍ഖൈമയില്‍ രാജകുടുംബത്തിലെ ജീവനക്കാരനാണ്.

മൂന്നര പതിറ്റാണ്ടു കാലമായി പ്രവാസ ജീവിതം ഉമ്മര്‍ ഹാജി   നേരത്തെ സൗദി, ഖത്തര്‍, അബുദാബി 
എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കെ. എം. സി. സി. യുടെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനാണ് അദ്ദേഹം.  

ഭാര്യ: ആസിയ. മക്കള്‍: ഉമ്മു ഹബീബ, ഉമ്മു സല്‍മ, ഉമ്മു ഖൈമ, മുഹമ്മദ് സായിദ്. പിതാവ്: പരേതനായ കറുപ്പം വീട്ടില്‍ കുഞ്ഞിമോന്‍.

Tags

Latest News