ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി എന്ന സിനിമ രണ്ടാഴ്ചക്കകം പ്രദർശന ശാലകളിലെത്തും. ഈ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. 'ജീവാംശമായി' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന അക്ഷേപഹാസ്യ രൂപത്തിലുള്ള ചിത്രമാണ് തീവണ്ടി. തൊഴിൽ രഹിതായ ബിനീഷ് ദാമോദരൻ എന്ന ചെറുപ്പക്കാരനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ചെയിൻ സ്‌മോക്കർ കൂടിയാണ് ബനീഷ്. നർമ്മത്തിന് പ്രധാന്യം നൽകുന്ന ചിത്രമാണിത്. ചാന്ദിനി ശ്രീധരാണ് ചിത്രത്തിലെ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ
ഹരിനാരായണൻ ബി കെ എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്. ഹരിശങ്കറും ശ്രേയ ഘോഷാലുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ഷിബിൻ ഹംസയുടെ മകൻ അസ്‌ലു
ഈ ചിത്രത്തിൽ നായകന്റെ മകനാണ്.