കല്ലുപാലത്ത് കാര്‍ തോട്ടിലേയ്ക്കു  മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

പത്തനംതിട്ട- മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ഫെബ  ബ്ലെസി  എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള  വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയ സ്വകാര്യ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനിടെയാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് വിവരം.നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുമ്പനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പാസ്റ്ററാണ് ചാണ്ടി മാത്യൂ. ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. വെണ്ണിക്കുളം-ഇരവിപേരൂര്‍ റോഡില്‍നിന്നാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത്.വെള്ളം നിറഞ്ഞ തോട്ടില്‍ നല്ല ഒഴുക്കായിരുന്നു. അപകടത്തില്‍പെട്ടവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Latest News