ബറേലി- ഉത്തര്‍പ്രദേശിലെ പിലിഭിത് ജില്ലയിലെ ജഹനാബാദില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ പ്രതികളിലൊരാളുടെ വീട്ടില്‍ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്തി.
പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ദല്‍ഹിയില്‍ വ്യാപാരിയായ പിതാവ് പറഞ്ഞു.
ബൈക്കിലെത്തിയ മൂന്ന് പേര്‍ തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടു പോയതെന്നും പിതാവ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും ജഹനാബാദ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പ്രബാഷ് ചന്ദ്ര പറഞ്ഞു.






