കൊലപാതക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ടു, അറബ് യുവാവ് അറസ്റ്റില്‍

ഷാര്‍ജ- ക്രൂരമായ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ കെട്ടിടത്തിന്റെ സുരക്ഷാ ക്യാമറയില്‍നിന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അറബ് യുവാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 24 നായിരുന്നു കൊലപാതകം. പരാതി ലഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഒരു സ്ത്രീയെ കുത്തിക്കൊന്ന അറബ് യുവാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മകളെ തങ്ങള്‍ക്ക് പരിചയമുള്ള ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് യുവതിയുടെ അമ്മ പോലീസില്‍ അറിയിച്ചിരുന്നു. വൈകിട്ട് 3.15നാണ് വിളിച്ചത്. കാര്‍ പാര്‍ക്കുകളിലൊന്നില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും യുവതി പോലീസിനോട് പറഞ്ഞിരുന്നു.

സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കാറിനുള്ളില്‍ യുവതി ആക്രമിക്കപ്പെട്ടതായി കണ്ടെത്തി. കാറുമായി രക്ഷപ്പെടുന്നതിന് മുമ്പ് ഇയാള്‍ അവളെ പലതവണ കുത്തി. ഇയാളെ പിന്നീട് ബീച്ചില്‍ കാറിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. രണ്ട് മണിക്കൂറിനുള്ളില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതായി ഷാര്‍ജ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു.

 

Latest News