Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷാര്‍ജയില്‍ ട്രാഫിക് പിഴയിളവ് നാളെ വരെ മാത്രം

ഷാര്‍ജ- റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫ് ഷാര്‍ജ (എസ്.ആര്‍.ടി.എ) പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ച ഗതാഗത പിഴകള്‍ക്കുള്ള ഇളവ് ഞായറാഴ്ച അവസാനിക്കും. 50 ശതമാനം പിഴയിളവാണ് ഷാര്‍ജ ആര്‍.ടി.എ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാഫിക് പിഴകള്‍ ഉള്ളവര്‍ക്ക് പകുതി നിരക്കില്‍ പിഴയടക്കാന്‍ ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് അധികൃതര്‍ പറഞ്ഞു. ഈ അവസരം ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അറിയിച്ചു.

എല്ലാ പിഴകളും എസ്ആര്‍ടിഎയുടെ വെബ്‌സൈറ്റ് (wwws.rta.gov.ae) വഴി അടയ്ക്കാവുന്നതാണ്. ഇതിനു പുറമേ, അല്‍ അസാറയിലുള്ള ഹെഡ്ക്വാട്ടേഴ്‌സ്, ഖോര്‍ഫകാന്‍, കല്‍ബ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലും പിഴയടയ്ക്കാന്‍ സൗകര്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലും ഷാര്‍ജ ആര്‍.ടി.എ ഇത്തരത്തില്‍ പിഴയില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നു.

 

Latest News