കാണാതായ ഏഴു വയസ്സുകാരന്റെ മൃതദേഹം വാഷിംഗ് മെഷീനില്‍, കൊലപാതകമെന്ന് സംശയം

ഹൂസ്റ്റണ്‍- കാണാതായ ഏഴു വയസ്സുകാരനെ ഗാരേജിലെ വാഷിംഗ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഹാരിസ് കൗണ്ടി റോസ ഗേറ്റ് െ്രെഡവിലുള്ള വീട്ടില്‍ നിന്നു പുലര്‍ച്ചെ നാലു മണി മുതല്‍ കുട്ടിയെ കാണാനില്ലെന്നു വളര്‍ത്തു മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചത്. മൂന്നു  മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയുടെ മൃതദേഹം ഗാരേജിലുള്ള, മുകളില്‍ നിന്നു തുറക്കാവുന്ന വാഷിംഗ് മെഷീനില്‍ കണ്ടെത്തുകയായിരുന്നു.

2019 ലാണ് ഫോസ്റ്റര്‍ കെയറില്‍ നിന്നും ട്രോയ് കോയ്‌ലര്‍ എന്ന കുട്ടിയെ ഇവര്‍ ദത്തെടുത്തത്. കുട്ടിയുടെ മരണം സംഭവിച്ചതു വാഷിംഗ് മെഷീനില്‍ വച്ചായിരുന്നുവോ അതോ കൊലപ്പെടുത്തിയ ശേഷം വാഷിംഗ് മെഷീനില്‍ കൊണ്ടിട്ടതാണോ എന്നു പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ദുരൂഹ സാഹചര്യത്തിലാണു മരണം നടന്നതെന്നു പോലീസ് സ്ഥിരികരിച്ചു.

സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ വളര്‍ത്തു പിതാവ് വീട്ടിലുണ്ടായിരുന്നുവെന്നും ഹോസ്പിറ്റലില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മാതാവ് പോലീസ് എത്തിയ ശേഷം യൂണിഫോമിലാണു തിരികെയെത്തിയതെന്നും പോലീസ് പറഞ്ഞു.

 

Latest News