Sorry, you need to enable JavaScript to visit this website.

ഇത് അന്ന ലെവൻഡോവ്‌സ്‌ക

അന്ന ലെവൻഡോവ്‌സ്‌കയും റോബർട് ലെവൻഡോവ്‌സ്‌കിയും 
അന്ന ലെവൻഡോവ്‌സ്‌ക

ബാഴ്‌സലോണയുടെ പുതിയ ഗലാക്റ്റിക്കോസായി റോബർട് ലെവൻഡോസ്‌കി കാറ്റലോണിയയിലെത്തിയത് ഒറ്റക്കല്ല. കൂട്ടിന് അന്ന ലെവൻഡോവ്കയുമുണ്ട്. അന്ന വെറുമൊരു ഫുട്‌ബോളറുടെ ഭാര്യയല്ല. സ്വന്തം നിലയിൽ തന്നെ പ്രശസ്തയാണ്. പോളണ്ടിലെ അറിയപ്പെടുന്ന കായിക താരമാണ്. കരാട്ടെയിൽ സ്വന്തം നാടിനെ പലതവണ പ്രതിനിധീകരിച്ചിട്ടുണ്ട് മുപ്പത്തിമൂന്നുകാരി. ആരോഗ്യകരമായ ജീവിത ശൈലിയുടെ പ്രചാരക കൂടിയാണ് അന്ന ലെവൻഡോവ്‌സ്‌ക.
വെറും 13 വയസ്സുള്ളപ്പോൾ കരാട്ടെയിൽ അരങ്ങേറിയിട്ടുണ്ട് അന്ന. ഇന്റർനാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ പല തവണ മെഡൽ നേടിയ പാവെൽ ക്രിസിവാൻസ്‌കിയാണ് അന്നയുടെ അമ്മാവൻ. പാവെലിന്റെ മകൾ കതാർസിന ലോക, യൂറോപ്യൻ, പോളിഷ് ചാമ്പ്യനാണ്. 
അന്ന പോളണ്ടിനു വേണ്ടി യൂറോപ്യൻ, ലോക ചാമ്പ്യൻഷിപ്പുകളിൽ 38 മെഡലുകൾ നേടിയിട്ടുണ്ട്. ആരോഗ്യകരമായ ജീവിത ശൈലിയുടെയും പോഷകാഹാരത്തെയും കുറിച്ച ഉപദേശക കൂടിയാണ് അവർ. ഹെൽത്തി പ്ലാൻ ബൈ ആൻ എന്ന ബ്ലോഗുണ്ട് അവർക്ക്. ലിവ് ഹെൽത്തി ആന്റ് ആക്ടിവ് വിത്ത് അന്ന ലെവൻഡോവ്‌സ്‌ക എന്ന പുസ്തകം 2014 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കായികക്ഷമത നിലനിർത്താനുള്ള വ്യായാമങ്ങളുടെ നിരവധി ഡിവിഡികൾ അവർ പുറത്തിറക്കിയിട്ടുണ്ട്. റോബർട് ലെവൻഡോവ്‌സ്‌കിയുടെ അസൂയാവഹമായ ഫിറ്റ്‌നസിന്റെ അന്നയുടെ കരങ്ങളുണ്ട്. 2016 ൽ ആരോഗ്യകരമായ രുചിവൈവിധ്യങ്ങളുടെ ശൃംഖല ഫുഡ്‌സ് ബൈ  ആൻ തുടങ്ങി. ഫ്‌ളോവ് എന്ന പേരിൽ സൗന്ദര്യവർധക വസ്തുക്കളുടെ ബ്രാൻഡുമുണ്ട്. 2019 മുതൽ ആയോധന കലയെക്കുറിച്ച ടി.വി ഷോയുടെ അവതാരകയാണ്. 
വാഴ്‌സയിലെ അക്കാദമി ഓഫ് ഫിസിക്കൽ എജുക്കേഷനിലാണ് അന്ന പഠിച്ചത്. മുപ്പതോളം തവണ പോളിഷ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി. ലോക ചാമ്പ്യൻഷിപ്പുകളിൽ മൂന്നും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ ആറും മെഡൽ നേടി. 
2007 ലാണ് അന്ന ലെവൻഡോവ്‌സ്‌കയും റോബർട് ലെവൻഡോവ്കിയും കണ്ടുമുട്ടുന്നത്. ലെവൻഡോ എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടതാണ് ലെവൻഡോവ്‌സ്‌കി എന്ന പേര്. പോളണ്ടിലെ ഏറ്റവും ജനപ്രിയമായ ഏഴാമത്തെ പേരാണ് ലെവൻഡോവ്‌സ്‌കയും ലെവൻഡോവ്‌സ്‌കിയും. രണ്ടു പേരും ഉറച്ച കത്തോലിക്ക വിശ്വാസികളാണ്. ലെവൻഡോവ്‌സ്‌കി പോളിഷ് ക്ലബ് സൂനിക്‌സ് പ്രൂസ്‌കോയിൽ കളിക്കുമ്പോഴാണ് ഇരുവരുടെ പ്രണയം പൂത്തുലയുന്നത്. പ്രൂസ്‌കോയിലെ കരാട്ടെ ക്ലബ്ബിലായിരുന്നു അന്ന. 2013 ജൂണിൽ വിവാഹിതരായി. 2017 ൽ മകൾ ക്ലാര അവരുടെ ജീവിതത്തിലേക്ക് വന്നു. 2020 ൽ രണ്ടാമത്തെ മകൾ ലോറ ജനിച്ചു. 

Latest News