തൃശൂര്‍- വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ ഓട്ടോ െ്രെഡവര്‍ അറസ്റ്റില്‍. ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍നിന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് സമീപം ഓട്ടോറിക്ഷ നിര്‍ത്തി നഗ്‌നത പ്രദര്‍ശനം നടത്തിയ ഓട്ടോ െ്രെഡവറായ അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കന്‍ വീട്ടില്‍ സിബി (34) ആണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച സ്‌കൂളില്‍ പോകുന്നതിനായി പെണ്‍കുട്ടിയുടെ അച്ഛന്‍ ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് സ്‌റ്റോപ്പില്‍ കൊണ്ട് ഇറക്കി വിട്ട്, അച്ഛന്‍ ജോലിക്ക് പോയ സമയം മറ്റാരുമില്ലാതിരുന്ന സമയത്ത് ബസ് സ്‌റ്റോപ്പിന് സമീപം എത്തിയ ഇയാള്‍ ഓട്ടോറിക്ഷ അവിടെ നിര്‍ത്തി പുറകിലത്തെ സീറ്റിലേക്ക് കയറിയിരുന്ന് കുട്ടിയെ നോക്കി നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഇതിന് മുന്‍പും സമാനമായ കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.