ലോക സമാധാനവും ലോക ദേശീയ ഗാനങ്ങളും ആസ്പദമാക്കി നിർമിച്ച 'സല്യൂട്ട് ദി നാഷൻസ്' ഡോക്യുമെന്ററിക്കുള്ള ലോക റെക്കോർഡ് നൽകി ആദരിക്കലും ഫിലിമിന്റെ പ്രദർശനവും ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെൻ സിറ്റിയിലുള്ള സെന്റ .ജോൺസ് കത്തീഡ്രൽ ഹാളിൽ നടന്നു.
ലോക ചരിത്രത്തിൽ ആദ്യമായി ലോകത്തിലെ മുഴുവൻ ഭൂഖണ്ഡങ്ങളിൽ നിന്നും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരെയടക്കം 75 ൽപരം രാജ്യക്കാരെ ഉൾപ്പെടുത്തി ലോക സമാധാനം, ദേശീയ ഗാനം എന്നീ വിഷയങ്ങൾ ആസ്പദമാക്കി നിർമിക്കുന്ന ലോകത്തിലെ ആദ്യ ഡോക്യുമെന്ററി ഫിലിമാണിത്.
യുനൈറ്റഡ് നാഷൻസ് അസോസിയേഷൻ ഓസ്‌ട്രേലിയ ക്വീൻസ്ലാൻഡ് ഡിവിഷനും പീസ് കീപ്പേഴ്‌സ് ഓസ്ട്രേലിയയും എർത് ചാർട്ടർ ഓസ്‌ട്രേലിയയും ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനുമായി സംയുക്തമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ലോകത്തിലെ മുഴുവൻ രാജ്യങ്ങളെ കുറിച്ചും അവയുടെ ദേശീയ ഗാനങ്ങളെ കുറിച്ചും അന്താരാഷ്ട്ര ഭാഷകളെ കുറിച്ചും 9 വർഷം കഠിനമായ ഗവേഷണം നടത്തി, ലോക സമാധാനത്തിനും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുമായി ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃപാഠമാക്കി പാടി ലോകത്തിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ച ഓസ്‌ട്രേലിയയിലെ ബ്രിസ്ബെൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശികളായ ആഗ്നെസ് ജോയിയും തെരേസ ജോയിയുമാണ് ഡോക്യുമെന്ററിയുടെ രചന നിർവഹിച്ചത്.
നിർമാണവും സംവിധാനവും ആഗ്നസിന്റെയും തെരേസയുടെയും പിതാവും ഓസ്‌ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ.മാത്യുവാണ്.
ചടങ്ങിൽ അതിഥികളുടെ ആവശ്യപ്രകാരം ആഗ്‌നെസും തെരേസയും വിവിധ രാജ്യങ്ങളുടെ ദേശീയ ഗാനാലപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരടക്കം വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റ് പ്രതിനിധികൾ, യുനൈറ്റഡ് നാഷൻസ് അസോസിയേഷൻ ഓസ്‌ട്രേലിയ ക്വീൻസ്ലാൻഡ് ഡിവിഷൻ പ്രതിനിധികൾ , ഓസ്‌ട്രേലിയൻ ചലച്ചിത്ര രംഗത്തെ പ്രമുഖർ, സർക്കാർ പ്രതിനിധികൾ, സല്യൂട്ട് ദി നാഷൻസ് ഇന്റർനാഷണൽ ചീഫ് കോ ഓർഡിനേറ്റർ ക്ലം ക്യാമ്പ്‌ബെൽ, ആഗ്നെസ് ജോയ് തെരേസ ജോയ്, ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഭാഷകളെക്കുറിച്ചും ഗവേഷണം നടത്താനും ദേശീയ ഗാനങ്ങൾ മനഃപാഠമാക്കി പഠിക്കാനും ഇരുവർക്കും മൂന്നാം ക്ലാസ് മുതൽ സ്‌കൂൾ പഠനത്തോടൊപ്പം മികച്ച പരിശീലനം നൽകിയ ആഗ്‌നസിന്റെയും തെരേസയുടെയും പിതാവും ഈ ഡോക്യുമെന്ററി ഫിലിമിന്റെ നിർമാതാവും സംവിധായകനുമായ ജോയ് കെ. മാത്യു എന്നിവർ സംസാരിച്ചു.
ഐക്യരാഷ്ട്ര സഭ അസോസിയേഷൻ ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ഈ ചടങ്ങിന് ഓസ്‌ട്രേലിയയിലെ പ്രമുഖരും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയും പത്ര, ദൃശ്യ മാധ്യമങ്ങളും വിവിധ വേൾഡ് റെക്കോർഡ് ടീമുകളും സാക്ഷ്യം വഹിച്ച് ലോക റെക്കോർഡ് നൽകി ആദരിക്കും. തിരക്കഥ ആഗ്‌നെസ് ജോയ് തെരേസ ജോയ്, നിർമാണം, സംവിധാനം ജോയ് കെ. മാത്യു. ഛായാഗ്രഹണം ആദം അന്തോണി കെ പ്രൊഡക്ഷൻ കോർഡിനേറ്റർ ക്ലം ക്യാമ്പ് ബെൽ, സംഗീതം കെ ഹാർട്വിഗ്, അസോസിയേറ്റ് ക്യാമറ ഡാനിയൽ, പ്രൊഡക്ഷൻ കൺട്രോളർ ക്ലെയർ, അസോസിയേറ്റ് ഡയറക്ടർ പൗളിൻ, ജോർജിയ ഷാനോൺ, ജസീക്കാ തായ, എഡിറ്റിംഗ് ലിൻസൺ റാഫേൽ, അസിസ്റ്റന്റ് ഡയറക്ടർ സോഫിയ, റയാൻ. ഡിസൈൻ ഡേവിസ് വർഗീസ്, മേക്കപ്പ് എമ്മ, ഗ്രേസ്, ജെയിൻ, മേഗൻ. ആർട്ട് സാലി അലക്‌സ്, ബൂലോ ബൈലാൻ, ഗ്രാഫിക്‌സ് ജസീക്കാ, പ്രോജക്ട് കോഡിനേറ്റർ ജോസ് വാരാപ്പുഴ, പി.ആർ.ഒ മഞ്ജു ഗോപിനാഥ്.






