Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ ഇറങ്ങേണ്ട സ്‌പൈസ് ജെറ്റ്   വിമാനം കൊച്ചിയില്‍ ലാന്റ് ചെയ്തു

നെടുമ്പാശേരി- കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയില്‍ ലാന്റ് ചെയ്തു. ദുബൈകരിപ്പൂര്‍ വിമാനമാണ് കൊച്ചിയില്‍ ഇറക്കിയത്. ഇപ്പോഴും വിമാനത്തില്‍ തുടരുന്ന യാത്രക്കാരോട് റോഡ് മാര്‍ഗം പോകാനാണ് എയര്‍ലൈന്‍ അധികൃതകര്‍ നല്‍കിയ നിര്‍ദേശമെന്ന് യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതേവിമാനം 12 മണിക്ക് കരിപ്പൂരിലേക്ക് തിരിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.ഇന്നലെ രാത്രയാണ് വിമാനം ദുബായില്‍  നിന്നും പുറപ്പെട്ടത്. കരിപ്പൂരിലെത്തിയ വിമാനം ആകാശത്ത് രണ്ടു മൂന്ന് തവണ വട്ട മിട്ടു പറന്ന ശേഷം ഇറക്കാന്‍ കഴിയാതെ കൊച്ചിയിലേക്ക് തിരിച്ചു വിടുകയായിരുന്നു. ദുബായില്‍ നിന്ന് വിമാനം പറപ്പെട്ടത് തന്നെ വൈകിയായിരുന്നു എന്നാണ് യാത്രക്കാരുടെ ആക്ഷേപം. ദുബായ് മയം വൈകിട്ട് ഏഴ്മണിക്ക് പുറപ്പെടേണ്ട വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ ഒരു മണികഴിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.
 

Latest News