പിന്നെ അറിയാന്നോ, ടി.വിയിലല്ലേ പണി; മോഡിയോട് അഞ്ചു വയസ്സുകാരി

ന്യൂദല്‍ഹി- തന്നെ അറിയാമോ എന്നു അഞ്ചു വയസ്സുകാരിയോട് ചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കൃത്യമായ ഉത്തരം കിട്ടി. ബി.ജെ.പി എം.പിയുടെ അഞ്ചു വയസ്സായ മകളോടാണ് മോഡി കുശലേന്വേഷണം നടത്തിയത്.
മധ്യപ്രദേശിലെ ഉജ്ജയിനില്‍നിന്നുള്ള അനില്‍ ഫിറോജിയും കുടുംബവും പാര്‍ലമെന്റിലാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. അനിലിന്റെ മകള്‍ അഹാനയോട് തന്നെ അറിയാമോ എന്നു ചോദിച്ച ഉടന്‍  മറുപടി വന്നു. അറിയാന്നോ, നിങ്ങള്‍ മോഡിജിയാണ്. ടി.വിയില്‍ എല്ലാ ദിവസവും പ്രത്യക്ഷപ്പെടുന്നു.
തന്റെ ജോലി എന്താണെന്ന് അറിയാമോ എന്നായിരുന്നു മോഡിയുടെ അടുത്ത ചോദ്യം.
ലോക്‌സഭാ ടി.വിയിലെ പണിക്കാരനല്ലേയെന്ന് പെണ്‍കുട്ടിയുട മറുപടി. എല്ലാവരിലും ചിരി പടര്‍ത്തിയ മറുപടിക്ക് പിന്നാലെ പെണ്‍കുട്ടിക്ക് പ്രധാനമന്ത്രി ചോക്കളേറ്റുകള്‍ നല്‍കി.
അവിസ്മരണീയ ദിവസമെന്ന അടിക്കുറിപ്പോടെ ബി.ജെ.പി എം.പി ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

 

Latest News