കെ.എം. ഷാജിയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി

കൊച്ചി- പ്ലസ്ടു കോഴ ആരോപണ കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായി കെ.എം. ഷാജിയുടെ അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി. രണ്ടാഴ്ചത്തേക്കാണ് നീട്ടിയിരിക്കുന്നത്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ.എം. ഷാജിയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ചൊവ്വാഴ്ച വരെ ഷാജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു.രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും. കണ്ണൂര്‍ ജില്ലയിലെ അഴീക്കോടുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ മാനേജ്‌മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കെ.എം. ഷാജിക്കെതിരെയുള്ള ആരോപണം.

 

Latest News