Sorry, you need to enable JavaScript to visit this website.

സംവിധായകന്‍ ജെ ഫ്രാന്‍സിസ് അന്തരിച്ചു

കൊച്ചി- സിനിമസീരിയല്‍ സംവിധായകന്‍ ജെ ഫ്രാന്‍സിസ് (52) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 'പൂത്തുമ്പിയും പൂവാലന്‍മാരും', 'മസനഗുഡി മന്നാഡിയാര്‍ സ്പീക്കിങ്' എന്നീ സിനിമകളും 'ഇങ്ങനെയൊക്കെ നടന്നാ മതിയാ?' എന്ന സീരിയലും സംവിധാനം ചെയ്തു. ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പില്‍ ഇന്ന് രാവിലെ 11 മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചശേഷം ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. പെരുമ്പടപ്പ് ചമ്പാടി ഹൗസില്‍ പരേതനായ ജോസ്‌ലിന്റെയും മേരിയുടേയും മകനാണ്. ഭാര്യ: ഷീബ ഫ്രാന്‍സിസ്. മകന്‍: സാവിയോ ഫ്രാന്‍സിസ്‌
 

Latest News