Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ഉപരിപഠനത്തിന്  മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പങ്കാളിത്തത്തോടെ പദ്ധതി 

കൊച്ചി- എഞ്ചിനീയറിങ് അടക്കം അശരണരായ വിദ്യാര്‍ഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിടാന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എം ജി എമ്മും. കോവിഡിലും  പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന 'വിദ്യാമൃതം' പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ  പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം. ഗ്രൂപ്പാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം കൊടുത്തത്.
പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാകും. എഞ്ചിനീയറിങ്ങിന്റെ വിവിധ ശാഖകള്‍, വിവിധ പോളിടെക്‌നിക് കോഴ്‌സുകള്‍, വിവിധ ആര്‍ട്‌സ്, കോമേഴ്‌സ്, ബിരുദ, ബിരൂദാനന്തര  വിഷയങ്ങള്‍, ഫാര്‍മസിയിലെ ബിരുദ  ബിരുദാനന്ദര വിഷയങ്ങള്‍ എന്നിവ ഈ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടും. വരും വര്‍ഷങ്ങളില്‍ വിപുലമാകുന്ന പദ്ധതി, കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളും ആവിഷ്‌കരിക്കും. 
കോവിഡും പ്രകൃതിയും അനാഥമാക്കിയ കുട്ടികള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന പദ്ധതിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും പരിഗണിക്കുമെന്ന് എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ അറിയിച്ചു. കോളേജുകളില്‍ മാനേജ്‌മെന്റിനു അവകാശം ഉള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. പ്ലസ് ടുവിനും എസ്. എസ്.എല്‍. സിക്കും ലഭിച്ച മാര്‍ക്ക് അടിസ്ഥാനമാക്കി ആയിരിക്കും പ്രവേശനം.
മമ്മൂട്ടി  ഫേസ്ബുക്ക് പേജിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. 'കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരില്‍ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ, ഞാന്‍ കൂടി ഭാഗമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് 'വിദ്യാമൃതം  2' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.' എന്ന് പദ്ധതി സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എറണാകുളം പാമ്പാക്കുട, മലപ്പുറം വളാഞ്ചേരി എന്നീ സ്ഥലങ്ങളിലെ എം.ജി.എം എഞ്ചിനീയറിംഗ് കോളേജുകള്‍, തിരുവനന്തപുരത്തെ കിളിമാനൂര്‍, എറണാകുളം പാമ്പാക്കുട കണ്ണൂര്‍ പിലാത്തറ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം. ജി.എം പോളീടെക്‌നിക് കോളേജുകള്‍  കിളിമാനൂര്‍, പാമ്പക്കുട, വാളാഞ്ചേരി, പിലാത്തറ എന്നിവിടങ്ങളിലെ എം.ജി.എം ഫര്‍മസി കോളേജുകള്‍, തിരുവനന്തപുരത്തെ എം. ജി. എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവടങ്ങളില്‍ ഉള്ള എല്ലാ കോഴ്‌സുകളും ഈ പദ്ധതിയുടെ കീഴില്‍ വരും. കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളോ ആരെങ്കിലും ഒരാളോ മരണമടഞ്ഞത് മൂലം സാമ്പത്തികമായി വിഷമിക്കുന്നവര്‍ക്കും പ്രകൃതി ക്ഷോഭത്തില്‍ ഇരകള്‍ ആയി രക്ഷിതാക്കളില്‍ ആരെങ്കിലും നഷ്ട്ടപ്പെടുകയോ സ്വത്തുവകകള്‍ നഷ്ടപ്പെടുകയോ ചെയ്തവര്‍ക്കുമാണ് പ്രധാനമായും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുക. ഒപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വനവാസികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ ( എസ്.എഫ്.സി ) അറിയിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍  +917025335111, +9199464855111എന്ന നമ്പറിലോ വിളിച്ച് വിവരങ്ങള്‍ തേടി അപേക്ഷകള്‍ സമര്‍പ്പിക്കണം. ലഭിക്കുന്ന അപേക്ഷകളില്‍ അപേക്ഷകരുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള നിജസ്ഥിതി അന്വേഷിച്ചു അറിയാനുള്ള ഉത്തരവാദിത്തം മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് 
 

Latest News