പ്രൊമോ വീഡിയോ ചെയ്യാൻ  പ്രിയ വാര്യർക്ക് എട്ട് ലക്ഷം 

ഒരു പ്രൊമോഷണൽ വീഡിയൊ ചെയ്യുന്നതിന് പ്രിയ വാരിയർ വാങ്ങുന്നത് എട്ട് ലക്ഷം രൂപ. 
മുൻനിര താരങ്ങൾ വാങ്ങുന്നതിലും ഉയർന്ന തുകയാണിത്.  ഒരൊറ്റ ഗാനത്തിലെ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവൻ പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ്  വാര്യർ. സാമൂഹ്യ മാധ്യമ രംഗത്ത് ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുന്നതും പിൻതുടരുന്നതും പ്രിയ വാര്യരെ തന്നെ. പ്രിയയുടെ ആദ്യ സിനിമയായ ഒരു അഡാർ ലൗ പുറത്തിറങ്ങുന്നതിന്ന് മുൻപ് തന്നെ താരത്തിന്റെ ആദ്യ പരസ്യ ചിത്രം പുറത്തിറങ്ങിയിരിക്കുന്നു. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ, ബംഗാളി എന്നീ ഭാഷകളിലാണ്  പരസ്യ ചിത്രം.  അൻപത് ലക്ഷത്തോളം ആളുകൾ  പ്രിയയെ ഇൻസ്റ്റഗ്രാമിൽ ഫോളൊ ചെയ്യുന്നു. ഇന്ത്യയിൽ ഏറ്റവും  കൂടുതൽ  ആരാധകരുള്ള താരങ്ങളുടെ നിരയിലാന് ഇപ്പോൾ പ്രിയ വാര്യരുടെ  സ്ഥാനം.  ഇത് സമ്പത്തികമായി വരുമാനവും നൽകുന്നുണ്ട് താരത്തിന്. ഇൻസ്റ്റഗ്രാമിന്റെ ഇൻഫ്‌ളുൂവെൻസർ മാർക്കറ്റിങ്ങിലൂടെയാണ് പ്രിയ പ്രകാശ് വാര്യർ പ്രതിഫലം സ്വന്തമാക്കുന്നത്.


 സോഷ്യൽ മീഡിയയിൽ ഇൻഫ്‌ളുവെൻഷ്യലായിട്ടുള്ള ആളുകൾ വഴിയുള്ള ബ്രന്റുകളുടെ മാർക്കറ്റിങ് രീതിയാണിത്. നിരവധി മുൻനിര കമ്പനികൽ പ്രിയയെ ഇതിനായി സമീപിക്കുന്നതായാണ് വിവരം. ഇൻസ്റ്റഗ്രമിലെ താരത്തിന്റെ പോസ്റ്റുകൾക്ക് പത്തുലക്ഷത്തിലധികമാണ് ലൈക്കുകൾ ലഭിക്കുന്നത് ഈ സാഹചര്യത്തിൽ പ്രൊമോഷൻ വീഡിയോകൾക്ക് താരത്തിന് വളരെ ഉയർന്ന ലഭിക്കാനും സാധ്യതയേറി. 

Latest News