കൊച്ചിയടക്കം കൂടുതല്‍ ഇന്ത്യന്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

മസ്‌കത്ത് - കൊച്ചിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ സെക്ടറുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ കൊച്ചി, ചെന്നെ, ദല്‍ഹി എന്നീവിടങ്ങളിലേക്ക് മസ്‌കത്തില്‍നിന്ന് പ്രതിവാരം മൂന്നു സര്‍വീസുകള്‍കൂടി കൂട്ടും. ഇതോടെ നിലവിലെ ഏഴു സര്‍വീസുകള്‍ പത്തായി കൂടും.
അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോഡിനന്റ് വൈസ് പ്രസിഡന്റ് സെയില്‍സ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.
ദല്‍ഹി, കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ്, ഗോവ തുടങ്ങിയ നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ സര്‍വീസ് നടത്തുന്നത്. ഓരോ ആഴ്ചയും ഈ എട്ടു നഗരങ്ങളിലേക്ക് മസ്‌കത്തില്‍നിന്നും ആകെ 122 ഫ്‌ളൈറ്റുകളാണ് സര്‍വീസ് നടത്തുക.

 

Latest News