Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷറഫിയയിൽ വീണ്ടും മലയാളിത്തിരക്ക് 

ജിദ്ദയിലെ മലയാളി സംഗമ കേന്ദ്രമായ ഷറഫിയയിൽ ആളൊഴിഞ്ഞു, എങ്ങും മൂകത എന്നിത്യാദി കഥകളാണ് കുറച്ചുകാലമായി വെബ് ലോകത്ത് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഷറഫിയയുടെ മാത്രം കാര്യമല്ല. റിയാദിലെ ബത്തയിലും ദമാമിലെ സീക്കോ പരിസരത്തും ഖമീസിലെ സങ്കടമുക്കിലും മലയാളികൾ കൂട്ടം കൂടി നിൽക്കുന്നത് കാണാനേയില്ലെന്നാണ് പലരും പറയുന്നത്. പുതിയ സാഹചര്യങ്ങളുടെ പ്രതിഫലനമാണിതെന്ന് നിരീക്ഷിക്കപ്പെടുകയും ചെയ്തു. അതിനിടയ്ക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഷറഫിയയിൽ കണ്ട അഭൂതപൂർവമായ തിരക്ക് പഴയ കാലത്തെ ഓർമിപ്പിച്ചു. രാത്രി പതിനൊന്ന് കഴിഞ്ഞിട്ടും തിരക്കിന് ഒരു കുറവുമില്ല. മലയാളി ഹോട്ടലുകളിലെ ഫാമിലി സെക്്ഷനുകൾ നിറഞ്ഞു കവിഞ്ഞു. പത്ത് വർഷം മുമ്പ് റമദാൻ അവസാന നാളുകളിലെ പോലെ തെരുവുകളിൽ മലയാളി കുടുംബങ്ങൾ പ്രവഹിച്ചു. എന്താണ് മാറ്റത്തിന് കാരണമെന്ന്  അന്വേഷിച്ചു. അഡാർ ലൗ സിനിമയിലെ മാണിക്യ മലരായ പൂവി പാട്ടെഴുതിയ ജബ്ബാർ കരൂപ്പടന്നയ്ക്ക് സ്വീകരണം നടക്കുന്നു ഒരു വേദിയിൽ. സൗദി സന്ദർശശനത്തിനെത്തിയ സി.പി.എം നേതാവ് പ്രസ്ംഗിക്കുന്നത് മറ്റൊരു വേദിയിൽ. മലപ്പുറത്തെ ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ വിവാദ പ്രസ്താവന ഇറക്കിയ നേതാവിന്റെ സ്വീകരണം  വിജയിപ്പിക്കാൻ പാർട്ടിക്കാർ പല ദിക്കിൽ നിന്നും കുടുംബ സമേതമെത്തി. ഇതിനൊക്കെ പുറമേ പിറ്റേ ദിവസം വിഷു ആഘോഷത്തിന് തയാറെടുക്കാനെത്തിയ മലയാളി കുടുംബങ്ങൾ. നാട്ടിൽ നിന്നെത്തിയ പച്ചക്കറികൾ വില നോക്കാതെ വാങ്ങാനെത്തിയവർ. എല്ലാവരുമൊഴുകിയെത്തിയപ്പോൾ മലയാളികളുടെ സ്വന്തം ഷറഫിയ നഷ്ട പ്രതാപം തിരിച്ചു പിടിച്ച പ്രതീതി. 

Latest News