വിദേശ ദമ്പതിമാര്‍ നടത്തിയിരുന്ന സെക്‌സ് റാക്കറ്റ്, അഞ്ച് പേര്‍ അറസ്റ്റില്‍, 10 യുവതികളെ രക്ഷപ്പെടുത്തി

ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് വേശ്യാവൃത്തി റാക്കറ്റ് തകര്‍ത്തു.സൗത്ത് ദല്‍ഹിയിലെ മാളവ്യനഗറിലാണ് വിദേശികള്‍ നടത്തിയിരുന്ന
സെക്‌സ് റാക്കറ്റ് കണ്ടെത്തിയത്. അഞ്ച് പേരെ അറസ്റ്റ് ചെയ്ത പോലീസ് പത്ത് യുവതികളെ രക്ഷപ്പെടുത്തി.
തുര്‍ക്കുമെനിസ്ഥാന്‍, ഉസ്‌ബെക് സ്വദേശികളും ദമ്പതിമാരുമായ ജുമയേവ അസീസ, മെറോഡബ് അഹ്് മദ് എന്നിവരാണ് റക്കാറ്റിന് നേതൃത്വം നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ ഇവരും ഉള്‍പ്പെടും. ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിക്കുന്ന യുവതികളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പത്ത് യുവതികളെ ഇവരുടെ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെടുത്തിയെന്നും  പോലീസ് പറഞ്ഞു.
പതിനായിരം മുതല്‍ 25,000 രൂപവരെയാണ് പ്രതികള്‍ ഇടപാടുകാരില്‍നിന്ന് ഈടാക്കിയിരുന്നത്. ഉസ്‌ബെക് സ്വദേശികളായ പെണ്‍കുട്ടികളെ നേപ്പാള്‍ വഴി ബൈക്കിലാണ് അനധികൃതമായി അതിര്‍ത്തി കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഉസെബെക്കിസ്ഥാനില്‍നിന്ന് പെണ്‍കുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് വിമാനത്തിലാണ് നേപ്പാളില്‍ എത്തിച്ചിരുന്നത്.

 

Latest News