ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാരായ വിദേശികള്‍ക്കും ശമ്പള വര്‍ധന

ഷാര്‍ജ- ഷാര്‍ജയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും ശമ്പള വര്‍ധന. യു.എ.ഇ പൗരന്മാരല്ലാത്തവര്‍ക്ക് ശമ്പളത്തില്‍ പത്ത് ശതമാനം വര്‍ധനയാണ് ലഭിക്കുക. 2018 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ശമ്പള വര്‍ധന പ്രഖ്യാപിച്ചത്. യു.എ.ഇക്കാരായ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നേരത്തെ തന്നെ പ്രഖ്യാപിച്ച ശമ്പള വര്‍ധന വിദേശികള്‍ക്കും ബാധകമാക്കി അദ്ദേഹം നിര്‍ദേശം നല്‍കി. 600 ദശലക്ഷം ദിര്‍ഹമാണ് ഈയിനത്തില്‍ അധികച്ചെലവ്. 

Latest News