ദുബായ്- ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെട്ടു. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ തുടങ്ങി മിക്ക എമിറേറ്റുകളിലെയും ഫ്‌ളാറ്റുകളിലും ഓഫിസ് മുറികളിലും കുലുക്കം അനുഭവപ്പെട്ടതായി ആളുകള്‍ പറഞ്ഞു. ഇറാനില്‍ 5.30 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ചലനം യു.എ.ഇയില്‍ ഉണ്ടായതായി ദേശീയ കാലാവസ്ഥ കേന്ദ്രം സ്ഥിരീകരിച്ചു.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെട്ടിടങ്ങള്‍ ഭൂചലനങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണെന്നും കാലാവസ്ഥ കേന്ദ്രം പറഞ്ഞു. ഇറാന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് തുടര്‍ ചലനങ്ങള്‍ കൂടുതലായി അനുഭവപ്പെടുകയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.