Sorry, you need to enable JavaScript to visit this website.

പാക്കേജുകളുമായി ലോകകപ്പ് സ്‌പോൺസർമാർ

അറേബ്യൻ സംസ്‌കാരത്തിന്റെ പ്രതീകങ്ങൾ വിളിച്ചോതുന്ന തരത്തിൽ ലോകോത്തര നിലവാ രമുള്ള എട്ട് സ്‌റ്റേഡിയങ്ങളിലായാണ് നവംബർ 21 മുതൽ ഡിസംബർ 18 വരെ ടൂർണമെന്റ് നടക്കുന്നത്.

കായിക ലോകം കാത്തിരിക്കുന്ന കാൽപന്തുകളിയിലെ മാമാങ്കമായ ഫിഫ 2022 ന് ആതിഥ്യമരുളുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായ സാഹചര്യത്തിൽ കാൽപന്തുകളിയാരാധകർക്ക് വൈവിധ്യമാർന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 യാത്രാ പാക്കേജുകളുമായി ദേശീയ വിമാന കമ്പനിയും ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയുമായ ഖത്തർ എയർവേസ്. മിഡിൽ ഈസ്റ്റിലെ ആദ്യ ഫിഫ ലോകകപ്പിൽ ആവേശഭരിതരായ ഫുട്‌ബോൾ ആരാധകർക്ക് അവരുടെ സീറ്റുകൾ ബുക്ക് ചെയ്യാനും അവരുടെ പ്രിയപ്പെട്ട ടീമിനെ പിന്തുടരാനും അനുവദിക്കുന്ന തരത്തിൽ ടൂർണമെന്റിലുടനീളം മാച്ച് ടിക്കറ്റുകൾ, ഫ്‌ളൈറ്റുകൾ, താമസസൗകര്യങ്ങൾ എന്നിവയുൾകൊള്ളുന്ന പാക്കേജാണ് ഖത്തർ എയർവേയ്‌സ് നൽകുന്നത്. qatarairways.com/FIFA2022 വെബ്‌സൈറ്റിലൂടെ ആരാധകർക്ക് മാച്ച് ടിക്കറ്റുകൾ, ഫ്‌ളൈറ്റുകൾ, താമസസൗകര്യം എന്നിവ സ്വന്തമാക്കാം. qatarairways.com/PrivilegeClub സന്ദർശിച്ച് അവർ ഖത്തർ എയർവേയ്‌സ് പ്രിവിലേജ് ക്ലബ്ബിൽ ചേരുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അതിനുശേഷം അവർക്ക് ഫാൻ ട്രാവൽ പാക്കേജുകൾ പോർട്ടൽ ആക്‌സസ് ചെയ്യാനും അവരുടെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും കഴിയും.
അറേബ്യൻ സംസ്‌കാരത്തിന്റെ പ്രതീകങ്ങൾ വിളിച്ചോതുന്ന തരത്തിൽ ലോകോത്തര നിലവാ രമുള്ള എട്ട് സ്‌റ്റേഡിയങ്ങളിലായാണ് നവംബർ 21 മുതൽ ഡിസംബർ 18 വരെ ടൂർണമെന്റ് നടക്കുന്നത്.

Latest News